
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്ലിനു പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത്. മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ക്രിമിനല്‍ കുറ്റമായിട്ടാണ് ബില്ലില്‍ പറയുന്നത്. ഈ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് മുസ്ലിം വനിതാ വിവാഹഅവകാശ ബില്‍ അവതരിപ്പിച്ചത്.
കോണ്‍ഗ്രസിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ തയാറാണ്. ഗുണപരമമെന്നു തോന്നിയാല്‍ ബില്ലില്‍ ഉള്‍പ്പെടുത്താമെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഇതിനു പുറമെ ഖാര്‍ഗെയ്ക്ക് മന്ത്രി രവിശങ്കര്‍ പ്രസാദ് ബില്ലിനെ പിന്തുണച്ചതിനു നന്ദിയും രേഖപ്പെടുത്തി.
Post Your Comments