ന്യുഡല്‍ഹി: ചോക്ലേറ്റ് നല്കി കുട്ടികളെ കുട്ടികളെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ. അഞ്ചും ഒമ്പതും പ്രായമുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്.പീഡനത്തിന് ഇരയാക്കിയ ശേഷം പുറത്ത് പറയാതിരിക്കാന്‍ കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം നല്കി വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. എന്നാല്‍ വേദനമൂലം ഇളയ കുട്ടി കരഞ്ഞതോടെ മാതാപിതാക്കള്‍ വിവരം തിരക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതി പിടിയിലാവുന്നത്.
ഞായറാഴ്ച ദക്ഷിണ ഡൽഹിയിലാണ് സംഭവം ഉണ്ടായത്. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ചോക്ക്ലേറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തൊഴിലാളിയായ മുഹമ്മദ് ജെയ്നുള്‍(60) തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ വച്ച് കുട്ടികളെ രണ്ടു പേരെയും ഇയാള്‍ മാറിമാറി പീഡിപ്പിക്കുകയായിരുന്നു.
രണ്ടുകുട്ടികളുടെയും മാതാപിതാക്കള്‍ തൊഴിലാളികളാണ്. ഇവര്‍ ജോലിക്കു പോയ സമയത്തായിരുന്നു പീഡനം നടന്നത്. ജെയ്നുള്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. ജെയ്നുളിന്റെ ഭീഷണിയില്‍ ഭയന്നുപോയിരുന്ന കുട്ടികള്‍ ആദ്യം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ രാത്രിയായതോടെ വേദന സഹിക്കാന്‍ കഴിയാതെ വന്ന അഞ്ചുവയസുകാരി കരയുകയായിരുന്നു. അമ്മ ദേഹപരിശോധന നടത്തിപ്പോഴാണ് സ്വകാര്യ ഭാഗത്ത് മുറിവുകള്‍ കണ്ടെത്തിയത്. ഇതോടെ രണ്ടു കുടുംബങ്ങളും ചേര്‍ന്ന് പോലീസില്‍ പരാതി നല്കി. തങ്ങളെ പീഡിപ്പിച്ചയാളെ കുട്ടികള്‍ തിരിച്ചറിയുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post Your Comments