ബെര്‍ലിന്‍: പെണ്‍കുട്ടിയുടെ ഫോണ്‍ വിളിയില്‍ വട്ടം ചുറ്റി പൊലീസ്. ക്രിസ്മസ് സമ്മാനമായി ലഭിച്ച മൊബൈലില്‍ നിന്നും ആറു വയസുകാരിയുടെ തുടരെയുള്ള ഫോണ്‍വിളി ജര്‍മന്‍ പോലീസിനെ വട്ടം ചുറ്റിച്ചു. മനഃപാഠമാക്കിയ പോലീസ് നമ്പറിലേക്ക് 19 തവണയാണ് പെണ്‍കുട്ടി വിളിച്ചത്. അത്യാഹിതമാണെന്ന് കരുതി പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ കുസൃതിയാണെന്ന് കണ്ടെത്തിയത്.
പടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ സുല്സ്ബാഷിലെ പോലീസാണ് കുഴപ്പത്തിലായത്. ഫോണ്‍ എടുക്കുമ്പോള്‍ എല്ലാം കൊച്ചു പെണ്‍കുട്ടിയുടെ ശബ്ദമാണ് കേള്‍ക്കുന്നത്. ഒടുവില്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നമ്പര്‍ ഉടമയായ പെണ്‍കുട്ടിയുടെ മാതാവിനെ കണ്ടെത്തുകയായിരുന്നു.
പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍വിളിച്ച് പറ്റിക്കുന്നത് ക്രിമിനല്‍ കുറ്റം വരെ ചുമത്താവുന്ന കുറ്റമാണ്. എന്നാല്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് ഉപദേശിച്ച ശേഷം പോലീസ് മടങ്ങുകയായിരുന്നു.
Post Your Comments