ദോഹ: സൗദി അറേബ്യയിൽ നടക്കുന്ന ലോക റാപ്പിഡ്-ബ്ളിറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പിൽ ഇസ്രയേൽ ടീമിലെ ചെസ് താരങ്ങൾക്ക് വീസ നിഷേധിച്ചു. ഖത്തർ, ഇറാൻ ടീമിലെ താരങ്ങൾക്ക് അവസാന നിമിഷം വീസ അനുവദിക്കപ്പെട്ടതിനാൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങി.
ഇസ്രയേലിൽ നിന്നുള്ള ഏഴു താരങ്ങൾക്കാണ് വീസ നിഷേധിക്കപ്പെട്ടത്. ഇസ്രയേലുമായി യാതൊരു നയതന്ത്ര ബന്ധവും ഇല്ലാത്തതിനാൽ വീസ അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു സൗദിയുടെ വിശദീകരണം. ഭീമമായ നഷ്ടപരിഹാര തുക ആവശ്യപ്പെടുമെന്ന് ഇസ്രേലി ചെസ് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.
സൗദിയിൽ എത്തുമ്പോൾ അബായ (ശരീരം മുഴുവൻ മറയുന്ന നീളൻ വസ്ത്രം) ധരിക്കാൻ സാധിക്കാത്തതിൽ ടൂർണമെന്റിൽ നിന്ന് പിൻമാറുകയാണെന്ന് മുൻ ലോകചാമ്പ്യൻ യുക്രെയിന്റെ അന്ന മുസിചുക് അറിയിച്ചിരുന്നു.റിയാദിൽ 26 മുതല്‍ 30 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. വിവിധ രാജ്യങ്ങളിലെ 180 ലേറെ താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
Post Your Comments