കൊച്ചി: ജോലിസ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്ന് ഹൈക്കോടതി. സ്ത്രീത്തൊഴിലാളികളോടു കുട്ടികളെ പരിചരിക്കാനുള്ള കുടുംബ ചുമതല നിറവേറ്റുന്നതിന്റെ പേരിൽ വിവേചനം പാടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ സർവീസ് ചട്ടങ്ങൾ അവധിക്കു ബാധകമാണെങ്കിലും മൗലികാവകാശങ്ങളുടെ ബലത്തിലുള്ള ക്ലെയിം അവഗണിക്കരുത്. കോടതി ഇതിനായി നിയമനിർമാണം നടത്തണമെന്നും നിർദേശിച്ചു. കേന്ദ്ര – സംസ്ഥാന നിയമ മന്ത്രാലയങ്ങൾക്കും ലോ കമ്മിഷൻ ഓഫ് ഇന്ത്യയ്ക്കും സംസ്ഥാന തൊഴിൽ, സാമൂഹികക്ഷേമ വകുപ്പുകൾക്കും വിധിന്യായത്തിന്റെ പകർപ്പ് അയയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.
കുടുംബ ബാധ്യതയുടെ പേരിൽ ജോലിക്കു ഹാജരാകാനാകാതെവരുന്ന സ്ത്രീത്തൊഴിലാളിക്കെതിരെ അച്ചടക്ക നടപടിക്കു കാരണമില്ല. അതേസമയം, മാതൃത്വത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നുവെന്നതു മാത്രം ജോലിക്കു പോകാതിരിക്കാനുള്ള കാരണമല്ല. കുട്ടിയെ പരിചരിക്കേണ്ടതിനാൽ ഹാജരാകാനാവില്ലെന്നു സ്ഥാപിക്കേണ്ടിവരും. തടസ്സം എന്താണെന്നും മറ്റു പോംവഴിയില്ലെന്നും ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണ് കുടുംബപരമായ ഉത്തരവാദിത്തം. കുടുംബപരമായ ബാധ്യതകളുടെ പരിധിയിൽ പ്രായമായ മാതാപിതാക്കളുടെ പരിചരണം, കുട്ടികളുടെ പരിചരണം, രോഗാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളൊക്കെ വരും.
Post Your Comments