
തിരുവനന്തപുരം: ആരോഗ്യമന്ത്രി ഷൈലജയുടെ കള്ളികള്‍ പുറത്ത്. ഭര്‍ത്താവിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയ്ക്കാനാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രി പദവി കൂടുതല്‍ ദുരുപയോഗിച്ചത്. പഞ്ചനക്ഷത്ര സൗകര്യമുള്ള റൂമുകളില്‍ ഭര്‍ത്താവിന് ചികിത്സ ലഭ്യമാക്കിയ വകയില്‍ ഖജനാവിലെ ലക്ഷങ്ങള്‍ പറ്റാന്‍ മന്ത്രി എഴുതി നല്‍കിയത് വെറും കള്ളങ്ങളാണ്.
എന്റെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ എന്നെ മാത്രം ആശ്രയിച്ച് ജീവിക്കുന്നു. അദ്ദേഹം തൊഴില്‍ രഹിതനാണ്. തുടങ്ങിയ പ്രസ്താവനയ്ക്ക് താഴെ സ്വന്തം കൈപ്പടയില്‍ മന്ത്രിയുടെ ഒപ്പിട്ടിരിയ്ക്കുന്നു. ഇത് തികച്ചും കള്ളമാണെന്നും വ്യക്തമായി. മന്ത്രി ഇങ്ങനെ എഴുതുമ്പോള്‍ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. അതായത് ഭരണഘടനാനുസ്യതം ഉള്ള പദവി വഹിക്കുന്ന ആളിനെ ആണ് സംസ്ഥാന ആരോഗ്യമന്ത്രി തൊഴില്‍ രഹിതനായി കാണിച്ചത്.
എന്നാല്‍ ഒരിക്കലും സത്യമല്ലാത്ത വസ്തുതകള്‍ക്ക് അടിയില്‍ ഒപ്പിട്ട് കെ.കെ ശൈലജ എന്ന മന്ത്രി സത്യവാങ്ങ് മൂലം നല്‍കിയത്.
കൂടാതെ മട്ടന്നൂര്‍ നഗര സഭാ ചെയര്‍മാന്‍ ആകുന്നതിനു മുന്‍പും മന്ത്രിയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ തൊഴില്‍ രഹിതനായിരുന്നില്ല. പഴശ്ശി വെസ്റ്റ് എല്‍.പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. നല്ലൊരു സംഖ്യ ഈ ഇനത്തില്‍ പെന്‍ഷനായി അദ്ധേഹം ഇന്നും കൈപറ്റുന്നുണ്ട്.
Post Your Comments