KeralaLatest NewsNews

ഓഖി ദുരന്തം: കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും
ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാനെത്തിയ ആഭ്യന്തരവകുപ്പ് അഡീഷണല്‍സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് തിരുവനന്തപുരവും വ്യാഴാഴ്ച കൊല്ലവും സന്ദര്‍ശിക്കും.

എറണാകുളത്തെത്തിയ കേന്ദ്ര സംഘത്തിലുള്ള അഞ്ചു പേര്‍ രണ്ടു സംഘമായി തിരിഞ്ഞ് ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 29ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന സംഘം മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ദുരിതാശ്വാസം , പുനര്‍നിര്‍മാണം , പുനരധിവാസം, മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7340 കോടിയുടെ പാക്കേജാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button