കോട്ടയം: എന്തും വെട്ടിതുറന്നു പറയുന്ന സ്വഭാവക്കാരനാണ് പി.സി.ജോര്‍ജ്. പി.സി.ജോര്‍ജിന്റെ തുറന്നു പറച്ചിലില്‍ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് കെ.എം.മാണിയും, ജോസ് കെ.മാണിയും, പി.ജെ.ജോസഫുമാണ്. കെ എം മാണിക്കും ഞാനൊരു പുണ്യാളന്‍ തന്നെ, ശെല്‍വരാജിനെ മറുകണ്ടം ചാടിക്കാന്‍ ചെലവായത് 5 ലക്ഷം രൂപ, സ്പീക്കറായാല്‍ കൊള്ളാമെന്നുണ്ട്.. പി.ജെ. ജോസഫ് മാനസികപ്രശ്‌നം ഉള്ളയാള്‍, ഒരു ദിവസം കഴിക്കുന്നത് 53 ഗുളികകള്‍, ഈ അസുഖമുള്ളവര്‍ പെണ്ണുങ്ങളെ കണ്ടാല്‍ കുഴപ്പമാ.. ഇങ്ങനെ നീളുന്നു പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലുകള്‍.
കേരളാ കോണ്‍ഗ്രസിന്റെ മഹാ സമ്മേളനത്തില്‍ ഏഴായിരം പേര്‍ മാത്രമേ പങ്കെടുത്തുള്ളൂവെന്നും പിസി ജോര്‍ജ് പറയുന്നു. നെഹ്രു സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ 18,000, ഗ്രൗണ്ടില്‍ 10,000 പേര്‍ ഇതാണ് കണക്ക്. സമ്മേളനത്തില്‍ ഗാലറിയില്‍ ആരേയും കയറ്റിയില്ല. താഴെ നിറഞ്ഞതുമില്ല. ഒരു ഏഴായിരം പേരെ ഉണ്ടായിരുന്നുള്ളൂ..-പിസി ജോര്‍ജ് പറയുന്നു. കേരളാ കോണ്‍ഗ്രസ് വഞ്ചനയുടെ പാര്‍ട്ടിയാണ്. താന്‍ ബോധമില്ലാത്ത കാലത്ത് അവിടെ നിന്നു. ചതിയും വഞ്ചനയുമാണ് ഉള്ളത്. അതുകൊണ്ട് കേരളാ കോണ്‍ഗ്രസ് പിരിച്ചു വിടണം.
ജോസഫ് പെരും കള്ളനാണ്. മാണി കാട്ടുകള്ളനും. 53 ഗുളികയാണ് ജോസഫ് കഴിക്കുന്നത്. അവര്‍ പെണ്ണുങ്ങളെ കണ്ടാല്‍ കുഴപ്പമാ. അതുകൊണ്ടാണ് വിമാനത്തില്‍വച്ച് പ്രശ്‌നമുണ്ടായത്. അതു ജോസഫിന്റെ കുഴപ്പമല്ല, അസുഖത്തിന്റേതാണ്. പക്ഷേ കാഞ്ഞ ബുദ്ധിയാ.. മാണിയേക്കാള്‍ കള്ളന്‍ ജോസഫ്… കേരളാ കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെ, കര്‍ഷകന്റെ പാര്‍ട്ടിയാണെന്നാണ് പറയുന്നത്. ജോസഫും മാണിയും മാറിമാറി റവന്യൂമന്ത്രിമാരായിട്ടും എന്താണ് കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കാത്തത്? എന്താണ് ക്രിസ്ത്യാനിക്ക് കിട്ടിയിട്ടുള്ളത്. ക്രിസ്ത്യാനികള്‍ക്ക് അപമാനമാണ് ഈ പാര്‍ട്ടി.. ഇതു പിരിച്ചുവിടണം…
സോളാര്‍കേസില്‍ ജോസ് കെ. മാണി വേണ്ടാതീനം കാണിച്ചു, പെണ്ണെന്നു പറഞ്ഞാല്‍ അവന് ഭ്രാന്താ.. സരിത എന്ന പെണ്‍കുട്ടി ഒരു അസാദ്ധ്യ കഴിവുള്ള പെണ്‍കുട്ടിയാണ്. സോളാര്‍ ലൈസന്‍സിനുവേണ്ടി ഇറങ്ങി പുറപ്പെട്ടാണ് ഈ പരുവത്തിലായത്. വിമാനത്താവളത്തില്‍വച്ചാണ് ആദ്യമായി ഇവന്‍ ഇവളെ പീഡിപ്പിച്ചത്. ഇതെല്ലാം ആ കുട്ടി പറഞ്ഞാണ് ഞാന്‍ അറിയുന്നത്. ഒരു സ്ത്രീ ഒരു പൊതുപ്രവര്‍ത്തകന്റെ അടുത്ത് ഒരു കാര്യം സാധിക്കാന്‍ വന്നാല്‍ അവളുടെ ശരീരം പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുന്നത് കടുത്ത പാപവും ബലാത്സംഗവും ആണ്.-പിസി ജോര്‍ജ് പറയുന്നു.
ബാര്‍ കോഴയില്‍ മാണി തന്നോട് കുറ്റസമ്മതം നടത്തിയെന്നും പിസി ജോര്‍ജ് പറയുന്നുണ്ട്. കടന്നാക്രമണമാണ് ഈ അഭിമുഖത്തില്‍ മാണിക്കും ജോസഫിനും എതിരെ പിസി നടത്തുന്നത്.
Post Your Comments