തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിനെപ്പറ്റി പുതിയ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നമ്പി നാരായണനെ വസതിയിൽ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വിദഗ്ധ കുറ്റാന്വേഷണ ഉദ്യോഗസ്ഥരടങ്ങിയ ഉന്നതതല സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടത്. ഇത് തുടരന്വേഷണമോ പുനരാന്വേഷണമോ ആകരുതെന്നും കുമ്മനം വ്യക്തമാക്കി.
ചാരക്കേസ് സംബന്ധിച്ച നിരവധി ദുരൂഹതകളിൽ വ്യക്തത ഉണ്ടാവേണ്ടതുണ്ട്. കേസ് കെട്ടിച്ചമച്ചതാണെങ്കില്‍ അതറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. കേസില്‍ കോടതികള്‍ പുറുപ്പെടുവിച്ച വിധികളുടെയും വിവിധ രാഷ്ട്രീയ നേതാക്കള്‍ നടത്തിവരുന്ന വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ സമഗ്രവും ശാസ്ത്രീയവും നിഷ്പക്ഷവുമായ ഉന്നതതല അന്വേഷണം അനിവാര്യമാണെന്നും കുമ്മനം പറയുകയുണ്ടായി. അതേസമയം ചാരക്കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ രാജിയില്‍ കലാശിച്ച സംഭവത്തിന്റെ കൃത്യമായ ലക്ഷ്യം എന്തായിരുന്നെന്ന്അന്വേഷിക്കണമെന്ന് ശാസ്ത്രജ്ഞന് നമ്പി നാരായണനും ആവശ്യപ്പെട്ടു.
Post Your Comments