എതിർ ലിംഗത്തിൽ ഒരു സുഹൃത്ത് ഭാഗ്യം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനും..ആരോഗ്യപരമാണ് എങ്കിൽ ..!!
എഴുതപ്പെടാത്ത ചില വസ്തുതകളും കാരണങ്ങളും….മനുഷ്യമനസ്സിന്റെ അടിത്തട്ടിൽ വേലിയേറ്റവും വേലിയിറക്കവും സൃഷ്‌ടിക്കുന്ന ചില നേരങ്ങൾ..
ചില ബന്ധങ്ങൾക്ക് നിർവചനമില്ല..
ഒരു സുഹൃത്തിനെ വര്ഷങ്ങള്ക്കു ശേഷം കണ്ടു..
സംസാരത്തിനിടയിൽ ആളിന്റെ സഹോദരിയുടെ കാര്യം അന്വേഷിച്ചു,,
കാലം എത്ര കഴിഞ്ഞാലും ആ പെൺകുട്ടിയുടെ അന്നത്തെ സൗന്ദര്യം മനസ്സിൽ ഉണ്ട്..
ചേച്ചി വിധവ ആണെന്ന് പറഞ്ഞപ്പോ വല്ലായ്മ തോന്നി..
കേൾക്കേണ്ടായിരുന്നില്ല ആ വാർത്ത എന്ന് ആഗ്രഹിച്ചു..
ചേച്ചിയുടെ ഭർത്താവു വളരെ മാന്യൻ , സമൂഹത്തിൽ നിലയും വിലയും ഒക്കെ ഉള്ള ആളായിരുന്നു..
അവർ തമ്മിലും പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല..
പ്രശ്നം ഉണ്ടായത്…മൂന്നാമിടത്താണ്..
ആ സ്ത്രീ പുള്ളിയുടെ ഓഫീസിലെ സ്റ്റാഫ് ആയിരുന്നു..
വിധവ..
വർഷങ്ങൾ ആയിട്ട് രഹസ്യമായി കൊണ്ട് പോയിരുന്ന ബന്ധം സ്ത്രീയുടെ രണ്ടാം വിവാഹത്തോടെ അവസാനിപ്പിക്കേണ്ടി വരും എന്ന ഘട്ടം ആയത്രേ,,’
ഭാര്യയെയും മക്കളെയും ചിന്തിക്കാൻ നിന്നില്ല..
നിലയും വിലയും ഒന്നും ഓർത്തില്ല.
അദ്ദേഹം തൂങ്ങി മരിച്ചു..
സംഭവത്തിന്റെ ചുരുക്കം ഇതാണ്,,
പലപ്പോഴും വിവാഹേതരബന്ധത്തിന്റെ കഥകൾ കേൾക്കുമ്പോ സ്ത്രീ ആ തലത്തിലാണ് ഏറ്റവും ക്രൂരമായി പരീക്ഷിക്കപെടുന്നത് എന്ന് തോന്നാറുണ്ട്..
പങ്കാളിയുടെ കുറവ് കൊണ്ട് മറ്റൊരു ബന്ധത്തിൽ വീഴുന്നു എന്ന് പറയുന്നവർ ഇന്ന് ചുരുക്കമാണ്..
പെട്ടുപോയി ” അതാണ് ഉത്തരം,,
കാലം കഴിയുമ്പോ വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളെ കാൾ ഏറെ ഇത്തരം ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉടലെടുക്കും..
എവിടെയും മനുഷ്യർ തന്നെ..ആണല്ലോ!!!!! തിരസ്കരിക്കപ്പെടുന്ന സ്ത്രീകളുടെ ഉള്ളുരുക്കം ഏറെ കാണാറുണ്ട്..
കരയാൻ പോലും പറ്റാതെ തൊണ്ടയിൽ കുരുങ്ങി നിൽക്കുന്ന വിങ്ങലിനു നോവേറെ …
അവകാശമില്ലാത്ത ബന്ധത്തിൽ പെട്ടതിന്റെ അപകർഷതാബോധം …
പരാതിപറയാൻ പോലും പറ്റാത്ത അവസ്ഥ..
വളരെ അപൂർവമായി പുരുഷന്മാരെ അത്തരം ഘട്ടങ്ങളിൽ കണ്ടിട്ടുള്ളു..
ഒരിക്കൽ , ഫോണിൽ പോലും സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്..
എഴുതയ്ക്കാം എന്ന് പറഞ്ഞു ഇത്തരം ഒരു ബന്ധത്തിൽ ഉരുകുന്ന ഒരു പുരുഷൻ കോൺടാക്ട് ചെയ്തിട്ടുണ്ട്..
മുറതെറ്റിയ ബന്ധങ്ങൾക്ക് ആഴം കൂടും എന്ന് പറയും പോലെ ഒരു അവസ്ഥ.
അന്നാണ് ഇത്തരം ബന്ധങ്ങളിൽ പെടുന്ന ഒരു പുരുഷന്റെ ഉള്ളിലെ വേവ് ഞാൻ തിരിച്ചറിഞ്ഞത്..
അതും വരികളിലൂടെ..
മനസ്സിന്റെ വികൃതിയോടു അമർഷം തോന്നിയ നിമിഷം.
ആ തുറന്നു പറച്ചിലിൽ ഒരു സ്ത്രീയെ ഒരു പുരുഷൻ ഇത്രയേറെ സ്നേഹിക്കുമോ എന്ന് അതിശയിച്ചു പോയിട്ടുണ്ട്,’
നീതിയും നിയമവും ആചാരവും ഒക്കെ ചില നേരം മറവി കൊണ്ട് ഓർമ്മയ്ക്ക് ആവരണം ചാർത്തില്ലേ..
മനസ്സ് കൊണ്ട് തെറ്റുചെയ്യാത്തവർ ആരുമില്ല..
പാപം ചെയ്യാത്തവർ മാത്രമേ …കല്ലെറിയിയേണ്ടു..
എത്രയോ നാളുകൾ ആ മനുഷ്യന്റെ എഴുത്തുകൾ എനിക്ക് വരുമായിരുന്നു..
അന്നും ഇന്നും അയാളുടെ കുടുംബജീവിതം നന്നാണ്..
അതിന്റെ ഒരു കുറവ് ആയിരുന്നില്ല,..മറ്റൊരു ബന്ധനത്തിന്റെ ലഹരിക്ക് പിന്നാലെ പോയത്,
ആത്മഹത്യ ചെയ്തേക്കുമോ എന്ന് പലപ്പോഴും ഞാൻ ഭയന്ന ഒരാൾ..
അതെ പോലെ മറ്റൊരു പുരുഷൻ..
അയാൾ പക്ഷെ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞു..
ചതിയിൽ പിന്നെ വഞ്ചന എന്നത് ഇത്തരം ബന്ധത്തിന്റെ ഒരു ഫോർമുല ആകാറുണ്ട്..അതും ഒരു കാരണമാകാം..
നമ്മളെ വേണ്ടാത്തവരെ ഇന്നലെ വേണ്ടാന്ന് വെയ്ക്കാൻ പഠിപ്പിക്കണം മനസ്സിനെ എന്നല്ലാതെ എന്താ പറയുക..?ജിവിതം തീർന്നു എന്നു തോന്നുന്ന ഇടത്ത് നിന്നും എഴുന്നേൽക്കുക..മുന്നോട്ടു നീങ്ങുക ..
Post Your Comments