ന്യൂഡൽഹി: ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷണ്‍ ജാദവിനെ സന്ദർശിക്കാനെത്തിയ കുടുംബത്തെ അപമാനിച്ച വിഷയത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. കൂടിക്കാഴ്ച സംബന്ധിച്ച് നേരത്തെ നൽകിയ ഉറപ്പുകൾ പാക്കിസ്ഥാൻ പാലിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ കുറ്റപ്പെടുത്തി.
കൂടിക്കാഴ്ചയ്ക്ക് കയറുന്നതിനു മുന്നേ കുൽഭൂഷണിന്‍റെ ഭാര്യയുടെ പക്കൽ നിന്നും താലി ഉൾപ്പടെയുള്ള ആഭരണങ്ങൾ ഊരി വാങ്ങിച്ചു. എന്നാൽ പിന്നീട് ഇത് തിരികെ നൽകിയില്ല. സന്ദർശന സമയത്ത് ഇരുകൂട്ടരെയും രണ്ട് മുറികളിലായാണ് ഇരുത്തുകയെന്ന് നേരത്തെ അറിയിച്ചിരുന്നില്ല. ജാദവിന്‍റെ അമ്മയ്ക്ക് മാതൃഭാഷ സംസാരിക്കാൻ പാകിസ്ഥാൻ അനുവാദം നൽകിയില്ലെന്നും രവീഷ് കുമാർ ആരോപിച്ചു.
Post Your Comments