
’12 ഡേയ്സ് ഓഫ് പ്ലേ’ എന്ന പേരിൽ ഗൂഗിളിന്റെ ക്രിസ്മസ് അവധിക്കാല വില്പന ആരംഭിച്ചു.പുതുവര്‍ഷാരംഭം വരെ നിലനിൽക്കുന്ന ഈ ഓഫറിൽ പുസ്തകങ്ങള്‍, ആപ്ലിക്കേഷനുകള്‍, സിനിമ, പാട്ട്, ടിവി പരിപാടികള്‍ എന്നിവ ഓഫര്‍ വിലയില്‍ സ്വന്തമാക്കാവുന്നതാണ്.
ഹെല്‍ത്ത് കെയര്‍ ആപ്ലിക്കേഷനായ ലൈഫ്സം ആപ്പിന് ഒരു വര്‍ഷത്തേക്കുള്ള സബ്സ്ക്രിപ്ഷന് 40 ശതമാനം ഇളവ് ലഭിക്കും. മ്യൂസിക് ആപ്പ് ആയ ട്യൂണ്‍ ഇന്നിനും 40 ശതമാനം ഇളവ് നല്‍കുന്നുണ്ട്. പ്ലേസ്റ്റോറില്‍ പല പ്രീമിയം ഗെയിമുകള്‍ക്കും 80 ശതമാനം വരെ വിലക്കുറവുണ്ട്. ചില ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങള്‍ക്കും ഗൂഗിള്‍ ബുക്സില്‍ നിരവധി പുസ്തകങ്ങള്‍ക്കും 60 ശതമാനം വരെ ഡിസ്കൗണ്ട് നൽകുന്നുണ്ട്.
Post Your Comments