Latest NewsNewsSports

ധോണിയെ കളിയാക്കിയവര്‍ക്ക് ചുട്ടമറുപടിയുമായി രവിശാസ്ത്രി

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ കളിയാക്കിയവര്‍ക്ക് ചുട്ടമറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. ധോണിയെ കളിയാക്കുന്നവര്‍ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ച് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ടീമിലുള്ള 26 തികഞ്ഞ താരങ്ങളേക്കാള്‍ ഏറ്റവും മികച്ച കായികക്ഷമത പാലിക്കുന്നത് 36 കാരനായ ധോണിയാണെന്നും, നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ താങ്ങിനിര്‍ത്താനും വിജയത്തിലെത്തിക്കാനും ധോണി തന്നെയാണ് മികച്ചതെന്നും അദ്ദേഹം പറഞ്ഞു.

ധോണിക്ക് പകരം വെക്കാന്‍ ടീമില്‍ മറ്റൊരു താരമില്ലെന്നും പുതു തലമുറയേക്കാള്‍ കായികക്ഷമതയും കഴിവും ഈ പ്രായത്തിലും ധോണിക്കുണ്ടെന്നും ശാസ്ത്രി പറഞ്ഞു. ധോണിയുടെ പ്രായത്തെ കുറിച്ച് പറഞ്ഞ് കളിയാക്കുന്നവര്‍ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ചുനോക്കി 36-ാം വയസ്സില്‍ തനിക്കെന്ത് സാധിച്ചിരുന്നു എന്ന് പരിശോധിക്കണമെന്നും ശാസ്ത്രി പരിഹസിച്ചു.

shortlink

Post Your Comments


Back to top button