
കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലക്കും കൈയ്യിനും കാലിനും പരുക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേക്കും കൊണ്ടു പോയി.
ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.ഇരിട്ടി, മട്ടന്നൂര്‍ നഗരസഭകളിലും തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തുകളിലും സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Post Your Comments