Latest NewsKerala

മുഖ്യരാഷ്ട്രീയ ശത്രു ബിജെപിയും ആർഎസ്എസുമെന്ന് മുഖ്യമന്ത്രി

തൃശൂർ: മുഖ്യരാഷ്ട്രീയ ശത്രു ബിജെപിയും ആർഎസ്എസുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. “നോട്ടു നിരോധനവും ജിഎസ്ടിയും ഏൽപിച്ച ആഘാതം ഒരു ഭാഗത്ത് നിൽക്കുമ്പോൾ ന്യൂനപക്ഷ വേട്ടയും വർഗീയ സംഘർഷവും മറുഭാഗത്ത് നിർബാധം തുടരുന്നു. ഇതെല്ലാം രാജ്യം വലിയ ആപത്തിലേക്കാണ് പോകുന്നതെന്നാണ് കാണിക്കുന്നത്. ജനങ്ങൾക്ക് ആശ്വാസം നൽകുക , ബദൽ ഉയർത്തുക എന്ന കോയമ്പത്തൂർ പാർട്ടി കോൺഗ്രസിന്‍റെ നിർദ്ദേശ പ്രകാരമാണ് ഭരണം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നു ദിവസത്തെ സമ്മേളനത്തിലുടനീളം പിണറായി പങ്കെടുക്കും എന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button