
അമേരിക്കയില്‍ ഒരു ക്രൈസ്തവ ദേവാലയം കൂടി ഹിന്ദു ക്ഷേത്രം ആയി. ഡെലവെറിലെ 50 വര്‍ഷം പഴക്കമുള്ള പള്ളിയാണ് സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രമായി മാറിയത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍ ഗഡി സന്സ്താന് വാങ്ങിയ ഈ ക്ഷേത്രത്തിൽ ദേവതകളുടെ പ്രതിഷ്ഠ അടക്കമുള്ള ചടങ്ങുകള്‍ കഴിഞ്ഞമാസം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയില്‍ ഈ സംഘടന വാങ്ങുന്ന മൂന്നാമത്തെ പള്ളിയാണ് ഇത്. ആരാധന നടക്കാതെ വര്‍ഷങ്ങളായി അടച്ചുപൂട്ടിക്കിടന്നിരുന്ന അഞ്ചു ദേവാലയങ്ങൾ ഈ സംഘടന വാങ്ങിയിട്ടുണ്ട്. മൂന്നുവര്‍ഷം കൊണ്ട് പള്ളിയുടെ നിര്‍മ്മാണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ക്ഷേത്രത്തിന്റെ മൂന്ന് ഗോപുരങ്ങളും കുംഭഗോപുരവും ഇന്ത്യയില്‍ നിര്‍മ്മിച്ച് കൊണ്ടുവന്നാണ് സ്ഥാപിച്ചതെന്ന് ക്ഷേത്ര ഭരണാധികാരി സാക്ഷ്യപ്പെട്ടുത്തുന്നു.
ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വാമിനാരായണ്‍, അബ്ജി ബാപസ്ശ്രീ, മുക്തജീവന്‍ സ്വാമിബാപ, ഹനുമാന്, ഗണപതി എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രം മതപരമായ ഉദ്ദേശത്തിനു മാത്രമല്ല, സംസ്കാരിക പ്രവര്‍ത്തനത്തിനുമായി ഉപയോഗിക്കാനാണ് തീരുമാനം.
Post Your Comments