Latest NewsKeralaNews

കുമ്മനത്തിനെതിരെയും വത്സൻ തില്ലങ്കേരിക്കെതിരെയും കേസെടുക്കണമെന്ന് പി ജയരാജൻ

കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി, മട്ടന്നൂരിലെ ആര്‍എസ്‌എസ് പ്രചാരക് എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍. കഴിഞ്ഞ ദിവസം രഹസ്യമായി മട്ടന്നൂരിലെത്തിയ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ തീരുമാനമെടുത്തതായാണ് വിവരമെന്നു ജയരാജൻ ആരോപിച്ചു.

ചുവപ്പ് ഭീകരതയെന്ന പ്രചരണത്തിന്റെ മറപിടിച്ച്‌ സിപിഐഎം പ്രവര്‍ത്തകരെ സംഘപരിവാരം വ്യാപകമായി ആക്രമിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ ആയുധം താഴെ വെക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നു ആര്‍എസ്‌എസ് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button