Latest NewsNewsIndia

പത്തുരൂപക്ക് ഉച്ചയൂണുമായി ഡൽഹിയിൽ അടൽ ആഹാർ കേന്ദ്രങ്ങൾ

ന്യൂഡൽഹി : പത്തുരൂപക്ക് ഉച്ചയൂണുമായി ഡൽഹിയിൽ അടൽ ആഹാര കേന്ദ്രങ്ങൾ ആരംഭിച്ചു . ബിജെപി ഭരിക്കുന്ന നഗരസഭകളാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25 നാണ് കേന്ദ്രങ്ങൾ ആരംഭിച്ചത് . നിലവിൽ ആറു സ്ഥലങ്ങളിലായി ആരംഭിച്ച ആഹാരകേന്ദ്രങ്ങൾ . ഘട്ടം ഘട്ടമായി അടുത്ത ഒരു വർഷം കൊണ്ട് എല്ലാ വാർഡിലും കേന്ദ്രങ്ങൾ തുറക്കാൻ രണ്ട് നഗരസഭകൾ തീരുമാനിച്ചിട്ടുണ്ട്. സ്വയം സഹായ സംഘങ്ങളാണ് കേന്ദ്രത്തിന്റെ നടത്തിപ്പ് .

ഓക്‌ല മണ്ഡി , മാട്യാല ചൗക്ക് , ഗ്രീൻപാർക്ക്/എയിംസ്, രഘുബീർ നഗർ , കക്രോല മോർ, ഷാലിമാർ ബാഗ് എന്നിവിടങ്ങളിൽ ആഹാര കേന്ദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു.പരസ്യങ്ങളിലൂടെയും മറ്റും അധികമായി ചെലവാകുന്ന തുക സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ ആം ആദ്മി കാന്റീനുകൾ തുറക്കുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായില്ല.

shortlink

Post Your Comments


Back to top button