Latest NewsNewsIndia

നിയന്ത്രണ രേഖ മറികടന്ന് വീണ്ടും ഇന്ത്യയുടെ സർജ്ജിക്കൽ സ്ട്രൈക്ക് : സമ്മതിക്കാതെ പാക്കിസ്ഥാന്‍ : ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു

ശ്രീനഗര്‍: വീണ്ടും പാക്കിസ്ഥാനിലേക്ക് ഇന്ത്യയുടെ മിന്നല്‍ ആക്രമണമെന്നു റിപ്പോർട്ട്. ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതാണ് ഇത്തവണ ഇന്ത്യയുടെ പ്രകോപനത്തിന് കാരണം.പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുകയും നാല് സൈനികരെ ചിത്രവധം നടത്തുകയും ചെയ്‌തിരുന്നു. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരു പാക് സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

പാക് മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്‌തെങ്കിലും പാകിസ്ഥാൻ ഇത് സമ്മതിച്ചിട്ടില്ല. പാക് റേഞ്ചേഴ്സിലെ ശിപായിമാരായ സജ്ജാദ്, അബ്ദുള്‍ റെഹ്മാന്‍, എം. ഉസ്മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശിപായി ആയ അത്സാസ് ഹുസൈനാണ് പരിക്കേറ്റത്. നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്താന്‍ ഉത്തരവ് നല്‍കിയിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്.

രജൗറി ജില്ലയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ വീണ്ടും പാക്ക് വെടിവയ്പുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. തീവ്രവാദികള്‍ക്ക് നുഴഞ്ഞു കയറാന്‍ സാഹചര്യമൊരുക്കാനാണ് പാകിസ്ഥാന്റെ വെടിവയ്പ്പെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ അതിർത്തിയിൽ ഒരു പഴുതുപോലുമില്ലാതെയുള്ള തിരിച്ചടിയാണ് ഇന്ത്യ നൽകുന്നത്. പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ ഇന്ത്യന്‍ സൈന്യം തുടരുമെന്ന് സൂചനയുണ്ട്.

രാജ്യത്ത് അതീവ ജാഗ്രതയും പ്രഖ്യാപിക്കും. തിരിച്ചടിക്കാന്‍ തന്നെയാണ് സേനയുടെ തീരുമാനം. കുറച്ചു കാലമായി കാശ്മീര്‍ സമാധാനത്തിലേക്ക് മടങ്ങുകയാണ്. സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്താനാണ് പാക് ശ്രമം. ഇതിന് കൂടുതല്‍ തീവ്രവാദികളെ അതിര്‍ത്തി കടത്തി വിടാനാണ് ശ്രമമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button