കുറഞ്ഞ വിലയ്ക്ക് ഫിംഗര്‍പ്രിന്റ് സ്‌കാനർ ഫോണുമായി ടെനോര്‍. 10.or വെറും 4,999 രൂപയ്ക്ക് ലഭിക്കും. നേരത്തെ തന്നെ ടെനോര്‍ ഇ, ടെനോര്‍ ജി എന്നീ മോഡലുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന ഈ മോഡല്‍ നിര്‍മിച്ചിരിക്കുന്നത് ആമസോണിന്റെ ക്രാഫ്റ്റഡ് ഫോണ്‍ ആമസോണ്‍ എന്ന പ്രോഗ്രാമിലുള്‍പ്പെടുത്തിയാണ്. അതിനാൽ നിരവധി ആമസോണ്‍ ആപ്പുകളും ഫോണിലുണ്ട്.
ബജറ്റ് ഫോണാണെങ്കിലും ഒഎസിന്റെ കാര്യത്തില്‍ ടെനോര്‍ വിട്ടുവീഴ്ച്ച കാണിക്കുന്നില്ല. ഉടന്‍തന്നെ നൂഗറ്റ് ഒഎസില്‍ ലഭിക്കുന്ന ഫോണിന് ഓറിയോ ലഭ്യമാക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഫോണിന് കരുത്ത് പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 425 എന്ന പ്രൊസസ്സറാണ്. 2ജിബി റാമും ഫോണിനുണ്ട്. 1000 രൂപ അധികം നല്‍കിയാല്‍ 3ജിബി റാം വേരിയന്റ് വാങ്ങാം.
ഫോണിന് 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 5മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഉണ്ട്. പിന്‍ ക്യാമറയ്ക്ക് ഫ്‌ലാഷുമുണ്ട്. 16 ജിബിയാണ് ആന്തരിക സംഭരണ ശേഷി. 3 ജിബി റാം വേരിയന്റിന് ഇത് 32 ജിബിയാണ്. ഇരട്ട സിമ്മുകള്‍ക്ക് പുറമെ മെമ്മറി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം.
Post Your Comments