Latest NewsNewsTechnology

വലിയ ഡിസ്പ്ലെയോടുകൂടി ഷവോമി എംഐ മാക്സ് 3 വരുന്നു

ഷവോമിയുടെ ‘ഫാബ്ലെറ്റ്’ ഹാൻഡ്സെറ്റ് എംഐ മാക്സ് 3 ഉടൻ പുറത്തിറങ്ങും. വലിയ സ്ക്രീനോടെയാണ് ഈ ഫോൺ എത്തുക. എംഐ മാക്സ് 3 യ്ക്ക് 18: 9 അനുപാതത്തിലുള്ള 7 ഇഞ്ച് ഡിസ്പ്ലെ ഉണ്ടാകുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം, ബെസൽ–ലെസ് ആയിരിക്കും എംഐ മാക്സ് 3യുടെ ഡിസ്പ്ലെയെന്നും സൂചനയുണ്ട്. ഇതിന്റെ മറ്റു പ്രധാന ഫീച്ചറുകൾ വലിയ ബാറ്ററി, 5500 എംഎഎച്ച് ബാറ്ററി ലൈഫ്, ഡ്യുവൽ റിയർ ക്യാമറ എന്നിവയാണ്. 5300mAH ആണ് എംഐ മാക്സ് 2 ന്റെ ബാറ്ററി. റിവേഴ്സ് ചാർജിങ്, ക്യുക്ക് ചാർജ് 3.0 എന്നി ഫീച്ചറുകളും എംഐ മാക്സ് 3യ്ക്കൊപ്പം വരുമെന്നാണ് കരുതുന്നത്.

എംഐ മാക്സ് 3 രണ്ട് വേരിയന്റുകളിൽ ലഭിക്കുമെന്നും സൂചിപ്പിക്കുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 640 പ്രൊസസർ, ക്വാൽകോം സ്നാപ്ഡ്രാഗൺ 660 SoC എന്നിവയും ഇതിലുണ്ടാകും. എന്നാൽ ഇത് സംബന്ധിച്ചൊന്നും കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button