ഇസ്‌ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയും അമ്മയും ഇസ്‌ലാമാബാദിലെത്തും.സന്ദര്‍ശനത്തിന് ശേഷം ഇന്ന് തന്നെ അവര്‍ ഇന്ത്യയിലേക്ക് മടങ്ങും.കൂടിക്കാഴ്ചയ്ക്ക് ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി.സിങ് ഇരുവരെയും അനുഗമിക്കും.
പാക്ക് വിദേശകാര്യ മന്ത്രാലയത്തിലായിരിക്കും കൂടിക്കാഴ്ചയെന്നും അതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നും വക്താവ് മുഹമ്മദ് ഫെയ്‌സല്‍ അറിയിച്ചു.ചാരനെന്നാരോപിച്ചാണ് മുന്‍നാവികസേനാ ഉദ്യോഗസ്ഥനായ ജാദവിനെ പാക്ക് പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷ പിന്നീടു രാജ്യാന്തര കോടതി ഇടപെട്ടു താല്‍ക്കാലികമായി തടഞ്ഞു. ഡിസംബര്‍ 20ന് ആണു ജാദവിന്റെ ഭാര്യക്കും അമ്മയ്ക്കും പാകിസ്താന്‍ വിസ അനുവദിച്ചത്.
Post Your Comments