
ബെംഗളൂരു: സ്വന്തമായി ലോഗോയുള്ള ആദ്യ ഇന്ത്യന്‍ നഗരം എന്ന വിശേഷണം ഇനി ബെംഗളൂരുവിന്. രാജ്യത്തെ സിലിക്കണ്‍ സിറ്റിയെന്ന് അറിയപ്പെട്ടിരുന്ന ബെംഗളൂരുവിന് ഔദ്യോഗിക ലോഗോകൂടി ലഭിച്ചു. വിധാന്‍സൗധയില്‍ നടന്ന നമ്മ ബെംഗളൂരു ഹബ്ബ ചടങ്ങില്‍ ടൂറിസം മന്ത്രി പ്രിയങ്ക ഖാര്‍ഗെ ലോഗോ പ്രകാശനം ചെയ്തു. രാജ്യന്തരതലത്തില്‍ ന്യൂയോര്‍ക്ക് സിറ്റി, സിംഗപ്പൂര്‍ എന്നീ വിദേശ നഗരങ്ങള്‍ക്കൊപ്പം ബെംഗളൂരുവിനും സ്വന്തമായ ലോഗോ നിലവില്‍വന്നു.
ഇംഗ്ലീഷ്, കന്നഡ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് ലോഗോ. ആദ്യത്തെ രണ്ടക്ഷരവും അവസാനത്തെ അക്ഷരവും ചുവപ്പിലാണ്. മധ്യഭാഗത്തെ അക്ഷരങ്ങള്‍ കറുപ്പിലുമാണ്. ചുവപ്പ് അക്ഷരങ്ങള്‍ കൂട്ടിവായിച്ചാല്‍ ബി യു എന്നാകും. ക്രിയേറ്റീവ് ഡിസൈനറായ വിനോദ് കുമാറാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ഇതേമാതൃകയില്‍ കന്നഡയില്‍ മാത്രമായുള്ള ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. ആഗോള വിനോദ സഞ്ചാരമേഖലയില്‍ ബെംഗളൂരു ബ്രാന്‍ഡ് ഉറപ്പിക്കാന്‍ ലോഗോ സഹായിക്കുമെന്ന് മന്ത്രി പ്രയങ്ക ഖാര്‍ഗെ പറഞ്ഞു.
Post Your Comments