കൊച്ചി: പി.വി അന്‍വര്‍ എ.എല്‍.എയുടെ നിയമലംഘനങ്ങളെത്തുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ആരോപണം. പാര്‍ക്കിന് മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതിയില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനോടാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്. അന്‍വറിന്റെ നടപടികളിന്മേല്‍ ജില്ലാ കലക്ടര്‍ നേരത്തെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കലക്ടറുടെ നോട്ടിസിനെതിരെ അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ. അബ്ദുല്‍ ലത്തീഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡിസംബര്‍ 21നായിരുന്നു കോടതി നടപടി.
Post Your Comments