കോട്ടയം : ഏറ്റുമാനൂരിൽ ആർ എസ് എസ് കാര്യാലയം കത്തിക്കാൻ ശ്രമം. സമീപ വാസികൾ തീയണച്ചത് കൊണ്ട് കാര്യാലയത്തിന് കാര്യമായ കേടുപാടുകൾ ഉണ്ടായില്ല. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.കഴിഞ്ഞ ദിവസം ഒരു സംഘം എസ് എഫ് ഐ പ്രവർത്തകർ കാര്യാലയത്തിന് നേരെ അക്രമം നടത്തിയിരുന്നു. മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്.
ആർഎസ്എസിന്റെ ക്യാമ്പ് നടക്കുന്നതിനാൽ പ്രവർത്തകരാരും കാര്യാലയത്തിലുണ്ടായിരുന്നില്ല. സംഭവത്തിന് പിന്നിൽ സി പി എം ആണെന്ന് ബിജെപി ആരോപിച്ചു. ആർഎസ്എസ് ക്യാമ്പ് ആരംഭിക്കുന്നതിന് തലേദിവസമാണ് കാര്യാലയത്തിന് നേരെ ആദ്യ അക്രമം ഉണ്ടാകുന്നത്. എന്നാൽ, കാര്യാലയത്തിന് കാവൽ ഏർപ്പെടുത്തുവാനോ പ്രതികളെ പിടികൂടുവാനോ പൊലീസ് തയ്യാറായില്ലയെന്നാണ് ബിജെപി ആരോപിക്കുന്നത്.
ആർഎസ്എസിന്റെ ക്യാമ്പ് നടക്കുന്നതിനാൽ പ്രവർത്തകരാരും കാര്യാലയത്തിലുണ്ടായിരുന്നില്ല. ഇന്ന് രാവിലെയെത്തി കാര്യാലയം പൊലീസ് സീൽ ചെയ്തു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തില്ലാത്തതിനാൽ പരിശോധന നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. R SS കാര്യാലയം കത്തിച്ചതിൽ പ്രതിക്ഷേധിച്ചു നാളെ 26/12/2018 ചൊവ്വ ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിൽ സംഘപരിവാർ ഹർത്താൽ ആഹ്വാനം ചെയ്തു.
Post Your Comments