Latest NewsIndiaNews

റെയിവേയുടെ പുതിയ നിരക്കുകളിൽ തീരുമാനം

ന്യൂഡൽഹി : ഉത്സവ സമയങ്ങളിൽ കൂടിയ നിരക്കും അല്ലാത്ത സമയങ്ങളിൽ കുറഞ്ഞ നിരക്കുമാക്കാൻ ഇന്ത്യൻ റെയിവേയിൽ തീരുമാനമാകുന്നു.അതിവേഗ തീവണ്ടികളില്‍ സമയലാഭത്തിനനുസരിച്ച് അധികനിരക്ക് ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്.ഇതുസംബന്ധിച്ചു ഈ മാസം 31 ന് റെയിൽവേ ബോർഡ് അന്തിമ തീരുമാനമെടുക്കും.കഴിഞ്ഞദിവസം റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തത്.

ദീപാവലി, ദുര്‍ഗാപൂജ, ഛാട്ട് പൂജ, ക്രിസ്മസ് തുടങ്ങിയ ഉത്സവകാലങ്ങളിലും വാരാന്ത്യങ്ങളിലും യാത്രക്കാരുടെ തിരക്ക് വര്‍ധിക്കും. ഈ സമയത്ത് ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്നാണ് യോഗത്തിൽ തീരുമാനിച്ചത്.ഉത്സവകാലങ്ങളില്‍ 10 മുതല്‍ 20 ശതമാനംവരെ നിരക്കുവര്‍ധന ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.

അസമയങ്ങളില്‍ യാത്രാലക്ഷ്യത്തില്‍ എത്തിച്ചേരുന്ന തീവണ്ടികളില്‍ നിരക്കിളവ് ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. യാത്രയ്ക്കിടയില്‍ ഒഴിവായിക്കിടക്കുന്ന ബെര്‍ത്തുകളില്‍ 10 മുതല്‍ 30 ശതമാനംവരെ ഇളവ് ഏര്‍പ്പെടുത്തും. തീവണ്ടി പുറപ്പെടുന്ന ഘട്ടത്തിലും യാത്ര അവസാനിപ്പിക്കുന്ന ഘട്ടത്തിലുമാണ് ഈ ഇളവ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button