ശ്രീനഗര്‍ : നിയന്ത്രണ രേഖയില്‍ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. നാല് പാക് സൈനിക പോസ്റ്റുകൾ തകർന്നതായും കൂടുതൽ പാക് സൈനികർ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് പാകിസ്ഥാൻ കരാർ ലംഘനം നടത്തിയതും അപ്രതീക്ഷിത വെടിവയ്പ് നടത്തിയതും.
പട്രോളിംഗിലുണ്ടായിരുന്ന നാല് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യ തിരിച്ചടി ശക്തമാക്കിയതോടെ പാക് സൈന്യം പിന്‍വാങ്ങി. ഝംഗര്‍ സെക്ടറിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് പാക് സൈനികന്‍ കൊല്ലപ്പെട്ടത്. പുഞ്ച് ജില്ലയിലെ ഷാംപുരിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
നിയന്ത്രണ രേഖയിലുടനീളം പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുന്നത് കണക്കിലെടുത്ത് സൈന്യവും, കശ്മീര്‍ പോലീസും അതിര്‍ത്തിയില്‍ നിന്ത്രണരേഖയ്ക്ക് സമീപം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സാഹചര്യം മുതലെടുത്ത് ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ സാധ്യതയുള്ളതിനാൽ ഇന്ത്യൻ സൈന്യം കനത്ത ജാഗ്രതയോടെയാണ് കാര്യങ്ങളെ നേരിടുന്നത്.
Post Your Comments