കണ്‍തടത്തിലെ കറുപ്പ് പലരേയും ബാധിയ്ക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ്. സ്ട്രെസ്, ഉറക്കക്കുറവ്, കെമിക്കലുകള്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ തുടങ്ങിയ പല കാരണങ്ങളാലും കണ്തടത്തില് കറുപ്പുണ്ടാകാറുണ്ട്. ഇതിനുള്ള സ്വാഭാവിക വഴികളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്.
ഉരുളക്കിഴങ്ങിന്റെ ജ്യൂസെടുക്കുക. ഇത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക. ഇത് പിന്നീട് എടുത്ത് പഞ്ഞി ഇതില്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കണം. ഇത് അല്പം കഴിയുമ്പോള്‍ എടുത്തു മാറ്റാം. ഇത് അടുപ്പിച്ച് ചെയ്യുന്നത് കണ്‍തടത്തിലെ കറുപ്പകറ്റും.
ഉരുളക്കിഴങ്ങ് കട്ടി കുറച്ച് വട്ടത്തില്‍ മുറിക്കുക. ഇത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കണം. പിന്നീട് ഇതെടുത്ത് കണ്ണിനു മുകളില്‍ വയ്ക്കുക. അല്പം കഴിയുമ്പോള്‍ എടുത്തു മാറ്റാം. ഇത് ദിവസവും 2 തവണ വീതം അടുപ്പിച്ചു ചെയ്യുമ്പോള്‍ ഗുണം ലഭിയ്ക്കും.
ഉരുളക്കിഴങ്ങ്, തേന്‍, ഒലീവ് ഓയില്‍ എന്നിവയടങ്ങിയ മിശ്രിതം കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്. ഒരു ടീസ്പൂണ്‍ തേന്‍, 2 ടീസ്പൂണ്‍ ഒലീവ് ഓയില്‍, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്തരയ്ക്കുക. ഈ മിശ്രിതം കണ്തടത്തില് പുരട്ടാം. അല്പസമയം കഴിയുമ്പോള്‍ ഇത് കഴുകിക്കളയാം. ദിവസവും ഇത് അടുപ്പിച്ചു ചെയ്യുക.
Post Your Comments