
തിരുവനന്തപുരം: വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. അന്‍പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ഫഹദിനെ വിട്ടയച്ചത്. മൂന്ന് മണിക്കൂര്‍ നേരം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ചോദ്യം ചെയ്യലിനായി ഫഹദ് ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായിരുന്നു.
കേസില്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഫഹദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫഹദ് ഇന്ന് ചോദ്യം ചെയ്യലിനായി എത്തിയത്.
ഐജിയും എസ്.പിയും അടക്കമുള്ള സംഘമായിരുന്നു ഫഹദിനെ ചോദ്യം ചെയ്തത്. രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് ഫഹദിനെതിരെയുള്ള കേസ്.
Post Your Comments