KeralaLatest NewsNews

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍; പത്തുവര്‍ഷത്തിനിടയില്‍ 1,22,984 കേസുകള്‍

ആലപ്പുഴ: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ കുറയുന്നില്ല. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 11,001 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2016-ല്‍ ഇത് 15,114 കേസുകളായിരുന്നു.

പീഡനങ്ങളും മാനഭംഗവുമാണ് സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ കൂടുതല്‍. 2017-ല്‍ 1,475 മാനഭംഗക്കേസുകളും 3,407 പീഡനങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2016-ല്‍ 1,656 മാനഭംഗക്കേസുകളും 4,029 കേസുകളുമുണ്ടായി. സ്ത്രീസുരക്ഷയ്ക്കായി നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉണ്ടെങ്കിലും ഇവ വിഫലമാവുന്നു എന്നാണ് കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ശാസ്ത്രീയമായ തെളിവുകള്‍ കുറവ്

ശാസ്ത്രീയമായി തെളിവുകള്‍ ലഭിക്കാത്തതുകൊണ്ടാണ് കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ തള്ളിപ്പോകുന്നത്. പീഡനമോ മാനഭംഗമോ നടന്നുകഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം. എങ്കില്‍ മാത്രമേ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുകയുള്ളൂ. പ്രതികളെ ശിക്ഷിക്കാനും സാധിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button