കണ്ണൂർ ; സിപിഎമ്മിന്റെ പലിശരഹിത ബാങ്കിങ്ങിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കിങ് നടപ്പാക്കുമ്പോൾ ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യക്തത വേണമെന്ന് കണ്ണൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ച പലിശരഹിത സഹകരണസംഘമായ ഹലാൽ ഫായിദയുടെ ഉദ്ഘാടനം നിർവഹിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
വന്‍ പ്രചാരണം നല്‍കി സിപിഎം നേതൃത്വത്തില്‍ കണ്ണൂരില്‍ ആരംഭിക്കുന്ന ആദ്യത്തെ പലിശരഹിത ബാങ്കിങ് സംവിധാനത്തിൽ ഉദ്ഘാടന ചടങ്ങില്‍ തന്നെ മുഖ്യമന്ത്രി പറഞ്ഞത് നിക്ഷേപകരെയും സഹകരണ സംഘത്തിന്റെ ഭാരവാഹികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി. കാർഷിക വായ്പ പൂർണ്ണമായും പലിശരഹിതമാക്കാനുള്ള സർക്കാർ തീരുമാനത്തെ നബാർഡ് എതിർത്തത് ചൂണ്ടിക്കാട്ടികൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഏകപക്ഷീയ രീതിയിൽ പലിശ കുറക്കാനുള്ള തീരുമാനമെടുത്താൽ ഇടപെടലുകളുണ്ടാകും. പലിശരഹിത ബാങ്ക് നേരത്തെ തുടങ്ങാൻ തീരുമാനിച്ചപ്പോഴും ഇടപെടലുകളുണ്ടായിരുന്നു. അതിനാൽ ഹലാൽ ഫാദിയയുടെ പ്രവർത്തനത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഭാരവാഹികൾ മുൻകൂട്ടി മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ആദ്യമായാണ് ഇസ്ലാമിക രാഷ്ട്രങ്ങളിൽ ഏറെ പ്രചാരമുള്ള പലിശരഹിത ബാങ്കിങ് സംവിധാനം നടപ്പിലാക്കുന്നത്. ഇസ്ലാംമത വിശ്വാസ പ്രകാരം പലിശ ഇടപാട് ശിക്ഷാർഹമായതിനാൽ മുസ്ലിംങ്ങളിൽ ഒരു വിഭാഗം നിലവിലെ ബാങ്കിങ് ഇടപാടുകളിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇവരെക്കൂടി ഉൾപ്പെടുത്തിയാണ് കണ്ണൂരിൽ സിപിഎം നേതൃത്വത്തിൽ ഹലാൽ ഫായിദ് സഹകരണ സംഘമാണ് പലിശരഹിത ബാങ്കിങ് ആരംഭിക്കുന്നത്.
Post Your Comments