കൊച്ചി: വോഡഫോണ്‍ ഇന്ത്യ തങ്ങളുടെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായി അവിശ്വസനീയമായ നിരക്കിലുള്ള പുതിയ പദ്ധതി അവതരിപ്പിച്ചു. വോഡഫോണില്‍ നിന്നുള്ള അണ് ലിമിറ്റഡ് ശ്രേണിയില്‍ പെട്ട പദ്ധതികളില്‍ ഒന്നാണ് ഇത്. 198 രൂപ നിരക്കിലാണ് ഈ പദ്ധതി ഉപഭോക്താക്കൾക്ക് ലഭിക്കുക.
198 രൂപയ്ക്ക് പരിധിയില്ലാത്ത ലോക്കല്‍ , എസ്.ടിഡി കോളുകളും പ്രതിദിനം 1 ജി.ബി. ഡാറ്റയും ലഭ്യമാക്കും. ഈ ആനുകൂല്യത്തിന്റെ ‘ഭാഗമായി ഇന്ത്യയില്‍ റോമിങില്‍ ആയിരിക്കുമ്പോഴും ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത ലോക്കല്‍ , എസ്.ടി.ഡി കോളുകള്‍ ആസ്വദിക്കാം.
കൂടാതെ പ്രതിദിനം 100 സൗജന്യ എസ്.എം.എസും ലഭ്യമാണ്. 28 ദിവസത്തെ കാലയളവുമായി എത്തുന്ന ഈ പദ്ധതി എല്ലാ വോഡഫോണ്‍ 4ജി സര്‍ക്കിളുകളിലും ലഭ്യമാണ്. പുതിയ ഉപഭോക്താക്കള്‍ക്ക് 229 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്ത് ഇതേ ആനുകൂല്യങ്ങള്‍ വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി ശൃംഖലയിലൂടെ ആസ്വദിക്കാവുന്നതാണ്.
Post Your Comments