മനില: ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ടെമ്പിന്‍ ചുഴലിക്കാറ്റിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 180 കവിഞ്ഞു. കൂടാതെ 160 ഓളം പേരെ കാണാനില്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. ഒരാഴ്ച മുന്‍പ് മധ്യഫിലിപ്പൈന്‍സിലുണ്ടായ കൈ ടാക് ചുഴലിക്കാറ്റിനെ തുടര്‍ന്ന് 12ല്‍പ്പരം ആളുകള്‍ മരിച്ചിരുന്നു. 2013 മുതല്‍ ഇവിടയുണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 5,000 പേര്‍ മരണപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ക്ക് നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് മിന്‍ഡാനോ ദ്വീപിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് നിലവില്‍ മരണസംഖ്യ ഉയരാന്‍ കാരണം. ദ്വീപിലെ ടൂബെഡ്, പയാഗപോ എന്നീ രണ്ടു നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടായത്. കൂടാതെ ശക്തമായുണ്ടായ മഴയെ തുടര്‍ന്ന് ഇവിടങ്ങളിലെ നിരവധി വീടുകള്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്ന കൂറ്റന്‍ പാറകളാല്‍ മൂടിയിരിക്കുകയാണ്. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മണ്ണില്‍ അകപ്പെട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സന്നദ്ധ സംഘടനകള്‍ ശ്രമം തുടരുകയാണ്. 70,000ത്തില്‍ അധികം പേരെ ദക്ഷിണ ഫിലിപ്പൈന്‍സിലില്‍ നിന്ന് ഒഴിപ്പിച്ചു.
80 കിലോ മീറ്റര്‍ വേഗതയിലാണ് ഇവിടെ കാറ്റ് അടിച്ചുവീശിയത്. ടെമ്പിന്‍ ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സില്‍ അടിച്ചുവീശാറുണ്ടെങ്കിലും മിന്‍ഡാനോ ദ്വീപിനെ ബാധിക്കാറില്ലായിരുന്നു. വെള്ളിയാഴ്ച മുതല്‍ ടെംമ്പിന്‍ ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സില്‍ അടുച്ചുവീശാന്‍ തുടങ്ങിയതിനാല്‍ രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Post Your Comments