Latest NewsIndia

ആർ കെ നഗർ ഉപതിരഞ്ഞെടുപ്പ് ; ദിനകരന്റെ ഇപ്പോഴത്തെ ഭൂരിപക്ഷം എത്രയാണെന്ന് അറിയാം

ചെന്നൈ ; ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ ഒന്നാമനായി ടിടിവി ദിനകരൻ. ഇപ്പോഴത്തെ ഭൂരിപക്ഷം 31,000 കടന്നു. ഇ മധുസൂദനൻ(എഐഡിഎംകെ) രണ്ടാം സ്ഥാനത്തി. ഡിഎംകെയുടെ മരുത് ഗണേഷ് മൂന്നാമത്.

തമിഴ് ജനതയുടെ മനസാണ് ഈ ലീഡിന് കാരണമെന്നും ജനദ്രോഹ സർക്കാരിനെതിരായ വിധിയാണിതെന്നും ദിനകരൻ പറഞ്ഞു. ഇ പി എസ് സർക്കാർ മൂന്ന് മാസത്തിനകം താഴെ വീഴുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയമായി നിര്‍ണായകമായതിനാല്‍ മൂന്നു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു മികച്ച പോരാട്ടമാണ് പ്രചാരണരംഗത്ത് കാഴ്ചവച്ചത്. ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ പ്രധാനപ്പെട്ടതാണ് തിരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെയെ നിയന്ത്രിച്ചിരുന്ന മന്നാര്‍ഗുഡി സംഘത്തില്‍നിന്ന് പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. അതും പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന ജയലളിത മത്സരിച്ചിരുന്ന മണ്ഡലത്തില്‍. ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തി പാര്‍ട്ടി പിളര്‍ത്തുകയായിരുന്നു.

ഇടയ് ക്ക് ആർ കെ നഗറിലെ വോട്ടെണ്ണൽ താൽകാലികമായി നിർത്തിവെച്ചിരുന്നു. ദിനകരന്റെ ലീഡ് ഉയർന്നതോടെ അണ്ണാ ഡി എം കെ പ്രവർത്തകർ ബഹളം വെച്ചതിനെ തുടർന്നാണ് വോട്ടെണ്ണൽ നിർത്തിയത്. പോലീസ് പ്രവർത്തകരെ ബലമായി നീക്കി. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button