Latest NewsIndiaNews

ആര്‍കെ നഗറിന്റെ ജനഹിതം ഇന്നറിയാം

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. 59 സ്ഥാനാര്‍ത്ഥികൾ മത്സരിച്ചതിൽ അണ്ണാ ഡിഎംകെയുടെ ഇ മധുസൂദനനും, ഡിഎംകെയുടെ മരുത് ഗണേശും സ്വതന്ത്രനായി രംഗത്തുള്ള അണ്ണാഡിഎംകെ വിമതപക്ഷത്തെ ടിടിവി ദിനകരനും തമ്മിലായിരുന്നു പ്രധാന മത്സരം.

മുന്‍പൊരു ഉപതെരഞ്ഞെടുപ്പില്‍ ജയലളിത ഒന്നരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് ആര്‍കെ നഗര്‍. അതുകൊണ്ടുതന്നെ ഫലം തങ്ങള്‍ക്ക് പ്രതികൂലമാകുമോ എന്നതിലുപരി ആര്‍ക്ക് അനുകൂലമാകുന്നു എന്നതാണ് ഈ മൂന്ന് കക്ഷികള്‍ക്കും നിര്‍ണായകം. അതേസമയം ബംഗാളിലെ സബാങ്, അരുണാചല്‍പ്രദേശിലെ പക്കേ കെസ്സാങ്, ഉത്തര്‍പ്രദേശിലെ സിക്കന്തര എന്നീ നിയമസഭാ മണ്ഡലങ്ങളില്‍നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും ഫലം ഇന്ന് പുറത്തുവരും.

shortlink

Post Your Comments


Back to top button