Latest NewsNewsGulf

700,000 ദിർഹം വിലവരുന്ന സ്വർണ്ണം മോഷ്ട്ടിച്ച യുവാക്കളെ റാസൽ അൽ ഖൈമ പോലീസ് പിടികൂടി

റാസൽ അൽ ഖൈമ യിലെ ജൂവലറിയിൽ നിന്നും 700,000 ദിർഹം വിലവരുന്ന സ്വർണ്ണവും 50,000 ദിർഹവും മോഷ്ട്ടിച്ച 2 ആഫ്രിക്കൻ സ്വദേശികളെ 48 മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി. 50,000 ദിർഹമാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) സംഘം പിടിച്ചെടുത്തത്.

സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ആദ്യം ഒരാളെ പിടികൂടുകയും തുടർന്ന് അയാളെ ചോദ്യം ചെയ്യലിന് വിദേയമാക്കുകയും ചെയ്തു. പ്രതി ആദ്യം കുറ്റം എതിർത്തെങ്കിലും പിന്നീട പോലീസിനോട് സഹകരിക്കുകയായിരുന്നു. തുടർന്ന് അവരുടെ ഒളിസങ്കേതവും ഇയാൾ കാണിച്ചു കൊടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

shortlink

Post Your Comments


Back to top button