Latest NewsKeralaNews

അശ്ലീലഗ്രൂപ്പുകളിൽ മകളുടെ നഗ്നദൃശ്യങ്ങള്‍ കൈമാറുന്ന അച്ഛന്‍; പീഡോഫീലിയ നെറ്റ്‌വർക് വ്യാപകമാകുന്നു

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേരളത്തില്‍ സജീവമാകുന്നു. ടെലഗ്രാം എന്ന മെസേജിംഗ് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ തലവന്‍ ഷറഫ് അലി എന്നയാളെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തില്‍ സജീവമായ പീഡോഫീലിയ നെറ്റ്വര്‍ക്കിനെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

മകളുടെ നഗ്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാക്കന്മാര്‍ വരെ ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷറഫ് അലിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ നിറയെ 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ആയിരുന്നു. എം. കോം ബിരുദ ധാരിയായ ഇയാള്‍ ഞരമ്പു രോഗികളായ ആളുകളെ മാത്രമാണ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയിരുന്നത്.

shortlink

Post Your Comments


Back to top button