![](/wp-content/uploads/2017/12/india-cricket-team-afp_806x605_51514117896.jpg)
മുംബൈ: ഇന്ത്യ-ശ്രീലങ്ക മൂന്നാം ട്വന്‍റി-ട്വന്‍റി മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 136 റണ്‍സ്. ആകെ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 135 റണ്‍സ് നേടാൻ ശ്രീലങ്കയ്ക്ക് സാധിച്ചതൊള്ളൂ. അസേല ഗുണരത്നെ (36), ദസൂണ്‍ ശനങ്ക (29) സമര വിക്രമ (21) എന്നിവരാണ് ലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ നേടി കൊടുത്തത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം മത്സരത്തിനിറങ്ങിയ വാഷിംഗ്ടണ്‍ സുന്ദർ ഒരു വിക്കറ്റ് സ്വന്തമാക്കി. ജയ്ദേവ് ഉനദ്കട്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. പരമ്പര 3-0 ത്തിന് സ്വന്തമാക്കുക എന്ന ലക്ഷ്യട്ടോടെയായിരിക്കും ഇന്ത്യ ബാറ്റ് ചെയുക. ആദ്യമത്സരത്തില്‍ 93 റണ്‍സിനും രണ്ടാം മത്സരത്തില്‍ 88 റണ്‍സിനുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
Post Your Comments