മലപ്പുറം: സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്കായി ഭവന നിര്‍മാണ പദ്ധതി പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവാസി കൂട്ടായ്മയും സമ്പൂര്‍ണ അംഗത്വ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും നടത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2.2 ലക്ഷം പേരാണ് ഇപ്പോള്‍ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത്. ഇത് 10 ലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. കേരള പ്രവാസി വെല്‍ഫെയല്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.
Post Your Comments