തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വൻ സംഘം സംസ്ഥാനത്തുണ്ടെന്ന് കേരള പൊലീസ്. പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം കൂട്ടായ്മയിലെ മൂന്നൂറിലേറെ അംഗങ്ങൾ സൈബർ ഡോമിന്റെ നിരീക്ഷണത്തിലാണ്. കൂട്ടായ്മയിലെ പ്രധാനി അഷ്റഫലി പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പൂമ്പാറ്റയെന്ന ടെലിഗ്രാം കൂട്ടായ്മയിലൂടെയാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ പ്രചാരണം. അംഗങ്ങൾ സ്വന്തമായി ചിത്രീകരിച്ച കുട്ടികളുടെ അശ്ലീല വീഡിയോ ഇടക്കിടെ പോസ്റ്റ് ചെയ്യണമെന്നാണ് പൂമ്പാറ്റ ഗ്രൂപ്പിന്റെ പ്രധാന നിയമം. അല്ലാത്തവർ ഗ്രൂപ്പ് വിട്ടുപോകണം. ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഗ്രൂപ്പിൽ 360 പേരുണ്ട്. തന്ത്രപൂർവ്വം ഈ ഗ്രൂപ്പിൽ നുഴഞ്ഞുകയറി, വിവരങ്ങൾ ചോർത്തി സൈബർ ആക്ടീവിസ്റ്റ് ജൽജിത്താണ് പൂമ്പാറ്റ ഗ്രൂപ്പിനെ കുടുക്കിയത്.
സ്വന്തം മകളെ പീഡിപ്പിച്ച വിവരം പങ്കുവയ്ക്കുന്ന ഒരച്ഛൻ വരെ ഈ ഗ്രൂപ്പിൽ സജീവമാണ്. ഒരു ഗ്രൂപ്പിനെ കുടുക്കാനായെങ്കിലും ഇപ്പോഴും ഇത്തരം നിരവധി ഗ്രൂപ്പുകൾ സജീവമാണെന്ന് സൈബർഡോം അധികൃതർ പറയുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി.
Post Your Comments