Latest NewsNewsIndia

അതിര്‍ത്തിയിലെ ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ താത്പര്യമെന്ന് അറിയിച്ച പാക്കിസ്ഥാന്‍ കരസേനാ മേധാവിയുടെ നിലപാടിനു ശേഷം അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ ആക്രമണം. വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ 120 ഇന്‍ഫന്‍ട്രി ബ്രിഗേഡിനു നേരെ ഉച്ചയ്ക്ക് 12.30 തോടെയാണ് പാകിസ്താന്‍ അക്രമം നടത്തിയത്. ഒരു മേജറടക്കം മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ഇന്ത്യയുമായുള്ള പ്രശ്നപരിഹാരത്തിന് ചര്‍ച്ചയടക്കമുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം പാകിസ്താന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പറഞ്ഞിരിന്നു.

എന്നാല്‍ ഇതിനു പിന്നാലെയാണ് പാകിസ്താന്‍ അക്രമം നടത്തിയിരിക്കുന്നത്. പാക്കിസ്ഥാന്റെ പ്രവര്‍ത്തിയില്‍ അവര്‍ക്ക് സമാധാന ചര്‍ച്ചകള്‍ക്ക് താല്‍പര്യമുണ്ടെന്നതിന്റെ യാതൊരു സൂചനകളുമില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി. റാവത്തിന്റെ വാക്കുകള്‍ ഈ ആക്രമണത്തോടെ ശരിയാണെന്നു തെളിഞ്ഞിരിക്കുയാണ് ഇപ്പോള്‍. ജമ്മുകശ്മീരില്‍ ഭീകരരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയാല്‍ മാത്രമെ പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ തയ്യാറാകൂ എന്ന് ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്തും പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ ഈ വര്‍ഷം 881 പ്രാവശ്യമാണ് പാക്ക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button