Latest NewsNewsIndia

ആധാര്‍ ഡാറ്റ സെന്ററിന്റെ സുരക്ഷാ ഇനി മുതല്‍ ഇവര്‍ ഉറപ്പ് വരുത്തും

ന്യൂഡല്‍ഹി: ബംഗളൂരുവിലെ ആധാര്‍ ഡാറ്റ സെന്ററിന്റെ പൂര്‍ണ സുരക്ഷാ ചുമതല ഇനിമുതല്‍ സിഐഎസ്എഫ് ജവാന്മാര്‍ക്ക്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ബയോമെട്രിക് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമെന്നനിലയ്ക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ബംഗളൂരുവിലെ ആധാര്‍ ഡാറ്റാ സെന്റര്‍. സ്ഥിരം സുരക്ഷാസേനയുടെ സാന്നിധ്യം ഇവിടെ ആവശ്യമാണെന്ന് മനസ്സിലാക്കി 162 ജവാന്മാരടങ്ങുന്ന സ്‌ക്വാഡിനെ വിന്യസിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. ആദ്യഘട്ടത്തില്‍ 80 ജവാന്മാരാണ് ഇവിടെ ചുമതലയിലുണ്ടാവുക. മറ്റുള്ളവര്‍ പിന്നാലെ സ്‌ക്വാഡിന്റെ ഭാഗമാകുമെന്നും സിഐഎസ്എഫ് അറിയിച്ചു.

അതീവസുരക്ഷിതമായി സൂക്ഷിക്കേണ്ട വിവരങ്ങളടങ്ങിയ ഡാറ്റാസെന്ററിന് നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഈ തീരുമാനം. 2014 മുതല്‍ ജവാന്മാരുടെ സേവനം ആധാര്‍ സെന്ററിന് ലഭ്യമാണെങ്കിലും സിഐഎസ്എഫിന്റെ ഒരു യൂണിറ്റിനെ ഇവിടെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബംഗളൂരുവിലെ കൊഡിഗെഹള്ളിയിലാണ് ഡാറ്റാസെന്റര്‍ സ്ഥിതി ചെയ്യുന്നത്. സിഐഎസ്എഫ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹേമേന്ദ്രസിങ് ആണ് പുതിയ തീരുമാനം അറിയിച്ചത്. ആക്രമണങ്ങളെ ചെറുക്കാനുള്ള സര്‍വ്വസന്നാഹങ്ങളുമായാവും സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. മനേസറിലെ ആധാര്‍ ഡാറ്റാ സെന്ററിന്റെ സുരക്ഷയും ഉടന്‍ തന്നെ സിഐഎസ്എഫ് ഏറ്റെടുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button