ചെന്നൈ: നടന് രജനികാന്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് ഗാന്ധിയ മക്കള്‍ ഇയക്കം സ്ഥാപകനായ തമിലരുവി മണിയന് അറിയിച്ചു.
രജനികാന്തുമായി പോയസ് ഗാര്‍ഡനിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ ഒന്നരമണിക്കൂറോളം ചര്‍ച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യമറിയിച്ചതെന്ന് മണിയന് പത്രലേഖകരോട് പറഞ്ഞു.
ഡിസംബര്‍ 26മുതല്‍ 31വരെ ഫാന്‍സ് അസോസിയേഷന് അംഗങ്ങളെ നേരിട്ടുകണ്ട് അഭിപ്രായം തേടുമെന്നും മണിയന് പറഞ്ഞു. ചര്‍ച്ചയുടെ ഉള്ളടക്കം രജനികാന്തും വെളിപ്പെടുത്തില്ലെന്നാണ് തന്റെ വിശ്വാസമെന്നും മണിയന് അറിയിച്ചു.
Post Your Comments