കൊല്ലം: റേഷന്‍ കടകളിലെ വില്‍പ്പന 75 ക്വിന്റലാക്കി പുനഃക്രമീകരിക്കുന്നതിന്റെ ആദ്യപടിയായി ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയ കടകളിലെ കാര്‍ഡുകള്‍ സമീപമുള്ള വില്‍പ്പന 75 ക്വിന്റലില്‍ കുറവായ കടകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്കി. നിലവില്‍ റദ്ദാക്കിയതും സസ്പെന്‍ഡ് ചെയ്തതും ലൈസന്‍സി മരിച്ചതുമായ കടകളുടെ വിവരം പ്രത്യേകമാതൃകയില്‍ തയ്യാറാക്കി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 14,419 റേഷന്‍ കടകളാണുള്ളത്.
ഇതില്‍ പകുതിയിലും പ്രതിമാസ വില്‍പ്പന 75 ക്വിന്റലില്‍ കുറവാണ്. 350 കാര്‍ഡും 45 ക്വിന്റലും കൈകാര്യം ചെയ്യുന്ന കടകള്‍ നിലനിര്‍ത്തുമെന്നായിരുന്നു വ്യാപാരികള്‍ക്ക് നല്കിയ വാഗ്ദാനം. ചുരുങ്ങിയത് പ്രതിമാസം 16,000 രൂപ വേതനം നല്‍കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്. പകുതിയോളം കടകള്‍ പൂട്ടി സംസ്ഥാനത്തെ റേഷന്‍ വിതരണം അട്ടിമറിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കമെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്.
അബദ്ധജടിലമായ നിലവിലെ പാക്കേജ് ഒഴിവാക്കി എല്ലാ കടകളും നിലനിര്‍ത്താനുള്ള പാക്കേജ് സര്‍ക്കാരിന് സംഘടന സമര്‍പ്പിച്ചിട്ടുണ്ടെന്നു ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജനറൽ സെക്രട്ടറി ടി മുഹമ്മദാലി വ്യക്തമാക്കി.
Post Your Comments