Latest NewsKeralaNews

ഓഖി ബാധിതരെ സഹായിക്കാൻ വീണ്ടും എം.എ യൂസഫലി

തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവത്തിനിരയായ കടലോര വാസികള്‍ക്ക് കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി വീണ്ടും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഓഖി ദുരന്തബാധിതരുടെ ദുരിത ജീവിതത്തിന് പരിഹാരം കാണുന്നതിന് ലത്തീന്‍ അതിരൂപത വിഭാവനം ചെയ്യുന്ന പദ്ധതിയിലേക്ക് എം എ യൂസഫലി ഒരു കോടി രൂപ സംഭാവന നൽകി. ഓഖി ദുരന്തബാധിതരെ സഹായിക്കുന്നതിന് നേരത്തെ നല്‍കിയ ഒരു കോടി രൂപക്ക് പുറമെയാണിത്.

ഒരു കോടി രൂപയുടെ ചെക്ക് എം എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യത്തിന് കൈമാറി. രൂപത മുൻകൈയെടുത്ത് നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് ലുലു ഗ്രൂപ്പ് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button