തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ചോദ്യങ്ങളെ നിയന്ത്രിക്കുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യങ്ങളെ നിയന്ത്രിക്കുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ല. നിങ്ങള്‍ക്ക് മുന്നേറാന്‍ കഴിയണമെങ്കില്‍ നിങ്ങള്‍ നിരന്തരം സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യണമെന്നാണ് കാള്‍മാക്സിന്റെ നിരീക്ഷണം. നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളെ അതുതന്നെയാണോ അകംപൊരുള്‍ എന്ന് സംശയിച്ച് അതിനെ ചോദ്യം ചെയ്യണം. അപ്പോഴാണ് സത്യത്തിന്റെ കാമ്പിലേക്ക് എത്തിച്ചേരാനാവുക എന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നുവെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് എംഎ ബേബിയുടെ പ്രതികരണത്തെ നോക്കിക്കാണാന്‍. നേരത്തെ മാധ്യമങ്ങളെ കടക്കു പുറത്ത് എന്ന് പറഞ്ഞ് പുറത്താക്കിയതും മാറി നില്‍ക്കൂ എന്ന് മാധ്യമ പ്രവര്‍ത്തകരോട് ചൂടായതും ഏറെ വിവാദമായിരുന്നു.
Post Your Comments