Latest NewsNewsIndia

പുതുവര്‍ഷ പിറവിയില്‍ സര്‍വ്വ സന്നാഹങ്ങളുമായി പോലീസ്

ബെംഗളൂരു: ബെംഗളൂരു പോലീസ് പുതുവര്‍ഷ പിറവിയുടെ ആഘോഷവേളകളില്‍ അക്രമവും ക്രമാസമാധാന പ്രശ്നങ്ങളും അഴിച്ചുവിടുന്നവരെ കുടുക്കാന്‍ ശക്തമായ തയ്യാറെടുപ്പുമായി രംഗത്ത്. ഇത്തവണ പോലീസ് പുതുവത്സരാഘോഷങ്ങളെ സ്വീകരിക്കുന്നത് ബ്രിഗേഡ് റോഡിലും പരിസര പ്രദേശങ്ങളിലുമടക്കം അഞ്ഞൂറിലധികം ക്യാമറകള്‍ സ്ഥാപിച്ചാണ്.

നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പോയ പുതുവത്സര രാവില്‍ വ്യാപകമായ പീഡനങ്ങള്‍ നടന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് സേനയ്ക്കു വലിയ പേരുദോഷമുണ്ടാക്കിയ സാഹചര്യത്തിലാണ് ശക്തമായ സന്നാഹവുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ സി സി ടി വി ദൃശ്യങ്ങള്‍ തത്സമയം വീക്ഷിക്കുന്നതിനും അവ കൃത്യമായി പ്രദേശങ്ങളില്‍ വിന്യസിരിച്ചിരിക്കുന്ന സേനാങ്കങ്ങള്‍ക്കു കൈമാറുന്നതിനും വേണ്ട നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മാത്രമല്ല പുതുവത്സര ആഘോഷങ്ങള്‍ക്കായി ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളിലൊക്കെയും ആവശ്യത്തിന് സുരക്ഷയൊരുക്കാനും തീരുമാനമായിട്ടുണ്ട്. കാവേരി എംപോറിയം, എം ജി റോഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളും സി സി ടി വി ക്യാമറകളുടെ നിരീക്ഷണവലയത്തിലായിരിക്കും.

എം ജി റോഡ് പരിസരത്തു യാതൊരു വിധ ആഘോഷങ്ങളും അനുവദിച്ചിട്ടില്ലാത്തതിനാല്‍ ആളുകളെ ഒരു കാരണവശാലും അവിടെ കൂടി നില്‍ക്കുവാന്‍ അനുവദിക്കില്ല എന്നും, അവരോടു ബ്രിഗേഡ് റോഡ് പരിസരത്തേക്ക് നീങ്ങുവാന്‍ ആവശ്യപെടുമെന്നും സെന്‍ട്രല്‍ ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ചന്ദ്രഗുപ്ത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button