Latest NewsLife StyleFood & CookeryHealth & Fitness

ഈ ആറ് രോഗങ്ങളില്‍ നിന്നും രക്ഷ നേടാൻ മുന്തിരി കഴിക്കുന്നത് ശീലമാക്കുക

വിറ്റാമിനുകളാല്‍ സമൃദ്ധമായ പഴവർഗ്ഗമാണ് മുന്തിരി. ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും മുന്തിരിയുടെ പങ്ക് വളരെ വലുതാണ്. അതിനാൽ ചില രോഗങ്ങളിൽ നിന്നും രക്ഷനേടാൻ മുന്തിരി ഒരു പരിധി സഹായിരിക്കുന്നു.അത്തരത്തിൽ ഉള്ള ആറു രോഗങ്ങൾ ഏതാണെന്ന് ചുവടെ ചേർക്കുന്നു

1.ക്യാൻസർ

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്റ് അന്നനാളം, ശ്വാസകോശം,പാന്‍ക്രിയാസ്,വായ,പ്രോസ്‌റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

2.ഹൃദ്രോഗം

.മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാനും ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാനും സാധിക്കുന്നു

3. രക്തസമ്മര്‍ദം

രക്തസമ്മര്‍ദം നിയന്ത്രിക്കാനും സ്‌ട്രോക്ക്,ഹൃദ്രോഗം വൃക്കയില്‍ കല്ല് ഉണ്ടാവുന്നത് തടയാനും മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് കഴിയുന്നു

4. പ്രമേഹം

മുന്തിരി വൈനിലടങ്ങിയിട്ടുള്ള റിസ്‌വെറാട്രോള്‍ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാനുള്ളകഴിവുണ്ടെന്നും മുതിര്‍ന്നവരിലുണ്ടാകുന്ന ടൈപ്പ്-II പ്രമേഹം തടയാന്‍ മുന്തിരിയുള്‍പ്പെടെ ചില പഴങ്ങള്‍ സഹായിക്കുമെന്നും ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

5. മലബന്ധം

മുന്തിരിയിൽ ജലാംശം കൂടുതലടങ്ങിയിരിക്കുന്നതിനാൽ മലബന്ധം കുറയ്ക്കുവാൻ സാഹായിക്കുന്നു

6. മുഖസൗന്ദര്യത്തിന്

ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്‌വെറാട്രോളിന് മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും കഴിവുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button