യോഗ വെറുമൊരു വ്യായാമം മാത്രമല്ല. ആരോഗ്യമുള്ള ശരീരത്തോടൊപ്പം സന്തോഷം നിറഞ്ഞ മനസും യോഗയിലൂടെ സ്വന്തമാക്കാനാകും. ദിവസവും അരമണിക്കൂര്‍ സമയം ഇതിനായി വിനിയോഗിക്കണം.
യോഗ തുടങ്ങും മുന്‍പ്
1. പരിശീലനത്തിനു മുന്‍പും പിന്‍പും പ്രാര്‍ഥിക്കണം.
2. രാവിലെ നാലിനും എട്ടിനും വൈകുന്നേരം അഞ്ചിനും എട്ടിനുമിടയ്ക്ക് യോഗ ചെയ്യുക.
3. രാവിലെ പരിശീലിക്കുന്നത് ഏറ്റവും ഗുണപ്രദം.
4. പരിശീലനത്തിന് മുന്‍പ് മലമൂത്രവിസര്‍ജനം നടത്തിയിരിക്കണം. നിര്‍ബന്ധമായും മൂത്രമൊഴിച്ചതിനുശേഷം മാത്രം യോഗ ചെയ്യുക.
5. പരിശീലനത്തിനു തടസം വരാത്ത വേഷമായിരിക്കണം.
6. ആര്‍ത്തവ ദിവസങ്ങളില്‍ യോഗ പരിശീലനം ഒഴിവാക്കുക. എന്നാല്‍ ശ്വസനക്രമങ്ങള്‍ ആവാം.
7. നല്ല ശാപ്പാടിനു ശേഷം മൂന്നു മണിക്കൂര്‍ കഴിഞ്ഞ് യോഗ ചെയ്യുക.
8. മൈനര്‍ ഓപ്പറേഷനു ശേഷം 3-4 മാസങ്ങള്‍ കഴിഞ്ഞു യോഗ ആവാം. മേജര്‍ ഓപ്പറേഷന് ശേഷം യോഗ പുനരാരംഭിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ഡോക്ടറുടെ ഉപദേശം തേടുക.
9. യോഗപരിശീലനത്തിന് ടെറസ് അതുപോലെ വായു സഞ്ചാരമുള്ള സ്ഥലം അഭികാമ്യം.
10. പരിശീലനത്തിന് ഒരു ഷീറ്റ് അത്യാവശ്യം വേണം.
11. ശരീരത്തിനോ മനസിനോ അസ്വസ്ഥതയോ മറ്റോ ഉണ്ടെങ്കില്‍ യോഗപരിശീലനം ഒഴിവാക്കുക.
12. യോഗ സാവധാനം മെല്ലെ പരിശീലിക്കുക.
13. ലളിതമായവയ്ക്കു ശേഷം വിഷമമുള്ളതു പരിശീലിക്കുക.
14. യോഗ ക്രമത്തില്‍ ചെയ്യണം. ഗുരു അഭികാമ്യം.
15. സസ്യാഹാരം ഉത്തമം.
16. അസുഖത്തെ കരുതി യോഗ ചെയ്യുമ്പോള്‍ പഥ്യക്രമം പാലിക്കണമെന്നത് മറക്കാതിരിക്കുക.
17. 5-8 വയസു മുതല്‍ യോഗപരിശീലനം തുടങ്ങാം.
18. യോഗാസന പരിശീലനശേഷം മാത്രമെ പ്രാണായാമ സിസ്റ്റമിക് യോഗിക് ബ്രീത്തിംഗ് ചെയ്യാവൂ.
19. എപ്പോഴും നല്ല പരിജ്ഞാനമുള്ള ഒരു ഗുരുവില്‍ നിന്നു യോഗ പഠിക്കുക. ആവശ്യം തോന്നുമ്പോള്‍ സഹായം തേടുക.
Post Your Comments