Latest NewsNewsIndia

കടലിലൂടെ റണ്‍വേ;ചരിത്ര ദൗത്യവുമായി എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കടലിലൂടെയുള്ള റണ്‍വേ സാധ്യമാകുന്നു.ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ റണ്‍വേ തീര്‍ക്കുന്നത്.എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ഇതിന് അനുമതി നൽകിക്കഴിഞ്ഞു .

ബീച്ചിലേക്ക് ഒരു പ്ലാറ്റ്ഫോം നിര്‍മ്മിച്ച് അവിടേക്ക് റണ്‍വേ നീട്ടാനാണ് എയര്‍പോര്‍ട്ട് അതോറ്റി അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ റണ്‍വേ നീട്ടാന്‍ വേണ്ടി രണ്ടുസമീപ ദ്വീപുകളെ ബന്ധിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പാരിസ്ഥിതിത പ്രശ്നങ്ങല്‍ കണക്കിലെടുത്ത് ഈ പദ്ധതി ഉപേക്ഷിച്ചു. കടലിന്റെ ആഴം കുറഞ്ഞ ഭാഗത്തും ബീച്ചിലുമായി പില്ലറുകള്‍ നിര്‍മ്മിച്ച്‌ അതിലായിരിക്കും പ്ലാറ്റ്ഫോം സ്ഥാപിക്കുക.ഈ പ്ലാറ്റ്ഫോമിലൂടെ റണ്‍വേയും ടെര്‍മിനലും നീട്ടുമെന്നാണ് അറിയിപ്പ്.

നവീകരിച്ച വിമാനത്താവളം വരുന്നതോടെ യാത്രാനിരക്കുകളിലും കുറവ് വരും. കടല്‍പാലത്തിലൂടെയുള്ള ഇന്ത്യയിലെ ആദ്യ റണ്‍വേയായിരിക്കും അഗത്തിയിലേത്. നേരത്തെ ജൂഹു വിമാനത്താവളവും ഇതിനായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അനുയോജ്യമല്ലെന്നു കണ്ടെത്തി ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button